Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shock At Farm

Malappuram

കൃ​ഷി​യി​ട​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ച​ത് ഷോ​ക്കേ​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്

പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​യാ​പു​രം പ​ട്ടി​ക്കു​ന്ന് കൃ​ഷി​യി​ട​ത്തി​ൽ ക​ർ​ഷ​ക​നാ​യ അ​സീ​സ് (55) മ​രി​ച്ച​ത് വൈ​ദ്യു​ത​വേ​ലി​യി​ൽ ത​ട്ടി ഷോ​ക്കേ​റ്റാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു. പ​ട്ടി​ക്കു​ന്നി​ൽ അ​സീ​സ് പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്യു​ന്ന വാ​ഴ​ത്തോ​ട്ട​ത്തി​ൽ പ​ന്നി​ശ​ല്യം ത​ട​യാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​ത​വേ​ലി​യി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് കൃ​ഷി സ്ഥ​ല​ത്ത് ക​മി​ഴ്ന്നുകി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​സീ​സ് ഏ​റെ​ക്കാ​ല​മാ​യി പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്തു വ​രി​ക​യാ​ണ്. പ​ട്ടി​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തു ത​ട​യാ​നാ​ണ് വൈ​ദ്യു​ത​വേ​ലി സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​കൈ​യി​ൽ ടോ​ർ​ച്ചും സ​മീ​പം വെ​ട്ടു​ക​ത്തി​യും കി​ട​പ്പു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം കി​ട​ന്ന​തി​ന് സ​മീ​പ​ത്ത് പ​ന്നി​യു​ടെ ജ​ഡ​വും കാ​ണ​പ്പെ​ട്ടു.
തോ​ട്ടം നി​രീ​ക്ഷ​ക്കാ​നെ​ത്തി​യ അ​സീ​സ് പ​ന്നി​യെ ക​ണ്ട് ഓ​ടി​യ​പ്പോ​ൾ വൈ​ദ്യു​തി വേ​ലി​യി​ൽ ത​ട്ടി വീ​ണ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Latest News

Corehub Up